Sun. Jan 19th, 2025

ന്യൂ ഡൽഹി:

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ്  മാര്‍ച്ചില്‍ പോലീസിന്‍റെ ക്രൂര മര്‍ദ്ദനം. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്‍റിലേക്കുള്ള വിദ്യാര്‍ഥികളുടെ മാര്‍ച്ച് തടഞ്ഞാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ച ശേഷം വിദ്യാർഥികൾ മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പൗരത്വ വിഷയത്തിൽ ഇത് മൂന്നാം തവണയാണ് ജാമിഅ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തുന്നത്. കസ്റ്റഡി പീഡനത്തിൽ പരിക്കേറ്റ വിദ്യാർഥികളെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പേരിലായിരുന്നു മാർച്ച്.