Mon. Dec 23rd, 2024

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്ന്  ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. വീട്ടുതടങ്കല്‍ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ജമ്മുകശ്മീരിന്റെ  പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയതിന് മുന്നോടിയായി ആയിരുന്നു കേന്ദ്ര സർക്കാർ ഒമർ അബ്‌ദുള്ള അടക്കമുള്ള സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam