Sat. Jan 18th, 2025
ന്യൂ ഡൽഹി:

രാജ്യ തലസ്ഥാനം ഇനി ആരു ഭരിക്കുമെന്നറിയാന്‍ മിനിറ്റുകള്‍ മാത്രം. 21 കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തുടക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് ലീഡ് ലഭിക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും. വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്. ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. എക്സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. എന്നാല്‍ 45 സീറ്റ് ഉറപ്പാണെന്ന് ബിജെപിയും ആവര്‍ത്തിക്കുന്നുണ്ട്. തിരിച്ചുവരവുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. വലിയ വിജയ പ്രതീക്ഷയില്ലെങ്കിലും രണ്ട് സീറ്റ് നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.