Thu. Dec 19th, 2024

ന്യൂ ഡൽഹി:

ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി  വിധി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധ്യതയുണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വിശാല ബെഞ്ച് ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത് ഫാലി എസ് നരിമാൻ അടക്കമുള്ള മുതിർന്ന അഭിഭാഷകർ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച മുതൽ വിശാല ബെഞ്ച് ദൈനംദിന വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.