Fri. Nov 22nd, 2024

പാലാരിവട്ടം:

കെഎസ്ഇബി കേബിളിടുന്നതിനായി പാലാരിവട്ടം ജങ്ഷനില്‍ തീര്‍ത്ത രണ്ട് കുഴികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിന്‍റെ വീതി കുറവായതിനാല്‍ പുതിയ കുഴികള്‍ പലപ്പോഴും ബ്ലോക്ക് സൃഷിടിക്കുന്നുണ്ട്.

പാലാരിവട്ടത്ത് നിന്ന് കലൂരിലേക്കുള്ള വഴിയിലാണ് ഇപ്പോള്‍ പണി നടക്കുന്നത്. പത്ത് ദിവസത്തിലധികമായി പണി തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കെഎസ്ഇബി 110 kv ലെെന്‍ 210  kvയാക്കി വ്യാപിപ്പിക്കാനാണ് പുതിയ കുഴികള്‍ എടുക്കുന്നത്. ഭൂമിക്കടിയിലൂടെ കേബിള്‍ ലെന്‍ വലിക്കാന്‍ തീര്‍ത്ത കുഴികളുടെ വശത്തുകൂടി പല യാത്രക്കാരും നടന്നുപോകാന്‍ ഭയപ്പെടുന്നുണ്ട്. അതിനാല്‍ റോഡിലൂടെയാണ് കടന്നുപോകുന്നത്.

അതേസമയം, നല്ല കാര്യങ്ങള്‍ക്കായി കുറച്ച് സഹിക്കേണ്ടി വരുമെന്നും ഗവണ്‍മെന്‍റിനെ പിന്തുണയ്ക്കണമെന്നുമാണ് ലോട്ടറി കട ഉടമയായ ഉദയകുമാര്‍ പറയുന്നത്. പല രാജ്യങ്ങളിലും ഇത്തരത്തില്‍ ഭൂമിക്കടിയിലൂടെ കേബിള്‍ ലെെന്‍ വലിക്കുന്നുണ്ട്, നമ്മള്‍ ഇപ്പോഴും 80കളില്‍ അല്ല ജീവിക്കുന്നത്. പുരോഗമന ആശയങ്ങളെ സ്വീകരിക്കണമെന്നും ഉദയകുമാര്‍ അഭിപ്രായപ്പെട്ടു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam