Sat. May 3rd, 2025
ഉത്തർപ്രദേശ്:

രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ മെഡിക്കൽ കോളേജ് മുൻ ഡോക്ടർ കഫീൽ ഖാന് ജാമ്യം. അലിഗഡ് സെൻട്രൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അലിഗഢ് മുസ്‍ലിം സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രസംഗിച്ചതിനായിരുന്നു ഡോ. കഫീൽ ഖാനെ കഴിഞ്ഞ ജനുവരി 29നാണ് അറസ്റ്റ് ചെയ്തത്. സർവകലാശാലയുടെ സമാധാന അന്തരീക്ഷം തകർക്കുകയും സമുദായ ഐക്യത്തെ ശല്യപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ചാണ്  മുംബൈ പൊലീസിന്റെ സഹായത്തോടെ  യുപി പ്രത്യേക ദൗത്യ സേന കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.

By Arya MR