Mon. Dec 23rd, 2024
ചൈന:

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 910 ആയി. ‍ ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 40,553 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2152 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഇന്ന് ചൈനയില്‍ എത്തും. അതെ സമയം,  പൊതുമേഖല വിമാനക്കമ്പനിയായ ബിമാനിലെ ജീവനക്കാര്‍ നിസ്സഹകരിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് പൗരന്‍മാരെ ചൈനയില്‍ നിന്ന് എത്തിക്കുന്നതിനുള്ള രണ്ടാം ഉദ്യമം ഉപേക്ഷിച്ചു. 177 ബംഗ്ലാദേശുകാരാണ് ചൈനയില്‍ കുടുങ്ങിയിട്ടുള്ളത്. നേരത്തെ 312 പേരെ ബംഗ്ലാദേശ് വിമാനമാര്‍ഗം നാട്ടില്‍ എത്തിച്ചിരുന്നു.