Wed. Jan 22nd, 2025

എറണാകുളം:

കലാസ്വാദകര്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് വിരുന്നൊരുക്കി ഒരു കൂട്ടം കലാകാരന്മാര്‍. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഒരു കൂട്ടം കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ചിത്രപ്രദര്‍ശനവും, ഏകാംഘ ചിത്രപ്രദര്‍ശനങ്ങളും കാണാന്‍ നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്.

ആര്‍ട്ട് ആന്‍ഡ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എന്ന സംഘടനയിലെ പ്രശ്സതരായ20 ചിത്രകാരന്മാര്‍ ചേര്‍ന്നാണ് ഗ്രൂപ്പ് ഷോ ഒരുക്കിയത്. മുന്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടിഎ സത്യപാലിന്‍റെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.

സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും കരസ്ഥമാക്കിയ സിന്ദുദിവാകരന്‍റെയും കുമാരന്‍ മാഷിന്‍റെയും ഉള്‍പ്പെടെ നിരവധി ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് കുളിര്‍മയേകി.

പുരോഗമനകലാ സാഹിത്യ സംഘത്തിന്‍റെ പ്രവര്‍ത്തകരും  ഒരുകൂട്ടം കലാകാരന്മാരുടെ ഈ ചിത്രപ്രദര്‍ശനത്തിന്‍റെ ഭാഗമിയിട്ടുണ്ടെന്ന് ചിത്രകാരനായ  ഐസക് നെല്ല്യാട് പറഞ്ഞു.

നാച്ചുറ എന്ന പേരില്‍ കുര്യാച്ചന്‍ ജോസഫ് അവതരിപ്പിച്ച ശില്‍പ്പങ്ങളുടെ പ്രദര്‍ശനം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വരച്ചുകാട്ടുന്നതാണ്. ഈ ആശയം കുറച്ച് പഴയതാണെങ്കിലും ഏത് കാലഘട്ടത്തിലും ഇതിന് പ്രസക്തിയുണ്ടെന്ന് കുര്യാച്ചന്‍ പറഞ്ഞു.

ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്‍റെ 20 ശില്‍പങ്ങളും സിമന്‍റ് കൊണ്ട് നിര്‍മിച്ചതാണ്. പ്രകൃതിയില്‍ നിന്ന് ആവശ്യമുള്ളഴത് മാത്രം എടുത്ത് വരുന്ന തലമുറയ്ക്ക് കൂടി പ്രകൃതിവിഭവങ്ങള്‍ മാറ്റിവെയ്ക്കണം എന്ന സന്ദേശവും അദ്ദേഹത്തിന്‍റെ ശില്‍പ്പങ്ങളിലുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam