Wed. Jan 22nd, 2025

ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന് ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോർട്ടും തിരികെ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളി. ഷമീമയ്ക്ക് ശിഷ്ടകാലം സിറിയയിൽ തന്നെ തുടരാം. ബ്രിട്ടൺ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായി തീരുമെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നുള്ള വാദം കോടതി അംഗീകരിച്ചില്ല. ഭീകരപ്രവർത്തനത്തിനായി ബ്രിട്ടനിൽനിന്നും പോകുന്നവർ ഇവിടേക്ക് തിരിച്ചു വരേണ്ടതില്ലെന്ന ഹോം ഓഫിസിന്റെ നിലപാടാണ് കോടതിയുടെ ഈ തീരുമാനത്തിന് പിന്നിൽ.

By Athira Sreekumar

Digital Journalist at Woke Malayalam