Sat. Jan 18th, 2025
എറണാകുളം:

ജില്ലയിൽ ഗുരുതര വരൾച്ച നേരിടുന്ന പഞ്ചായത്തുകളിൽ വെള്ളമെത്തിക്കാൻ നടപടി. 35 പഞ്ചായത്തുകളിലാണ് ഗുരുതര വരൾച്ച നേരിടുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഉൾപ്പെടുത്തി ചേർന്ന വികസന സമിതി യോഗത്തിലാണ് തീരുമാനം.  എറണാകുളം ഡിവിഷന്റെ കീഴിൽ വരുന്ന കടമക്കുടി പഞ്ചായത്തിൽ ഈ മാസം തന്നെ പൈപ്പ് മാറ്റിയിടുന്ന ജോലികൾ പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ്  എൻജിനീയർ അറിയിച്ചു. മരടിലെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ കൂടുതൽ സൗകര്യങ്ങൾ വെള്ളമെടുക്കുന്നതിന് ഒരുക്കിയിട്ടുണ്ട്.