Wed. Jan 22nd, 2025
എറണാകുളം:

അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാരുടെ സമരം മുപ്പത്തി എട്ടാം ദിവസത്തിലേക്ക് എത്തിനിൽക്കുമ്പോളും അനുകൂലമായ ഒരു തീരുമാനങ്ങളും ഉണ്ടായിട്ടില്ല. യൂണിയൻ പ്രവർത്തനത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടിയാണ് മുത്തൂറ്റ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 5 ന് 166 ജീവനക്കാർക്കും ഇ മെയിൽ വഴിയാണ് പിരിച്ചുവിട്ട വിവരം അധികൃതർ അറിയിച്ചത്. 2019 ഓഗസ്റ്റ് 20 മുതൽ അമ്പത്തിരണ്ട് ദിവസത്തെ സമരത്തിന് ശേഷമുണ്ടാക്കിയ ഒത്തുതീർപ് വ്യവസ്ഥ ലഘിച്ചാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. തൊഴിൽ നിയമങ്ങളൊന്നും മുത്തൂറ്റ് മാനേജ്മെന്റിന് ബാധകമല്ല എന്നാണ് അവരുടെ നടപടിയിൽ നിന്ന് മനസിലാകുന്നത്. കോടതിയെയും ഗവൺമെന്റിനെയും ട്രേഡ് യൂണിയനെയും വെല്ലുവിളിക്കുന്ന നിലപാടാണ് മുത്തൂറ്റ് വെച്ചുപുലർത്തുന്നതെന്ന് സി സി രതീഷ് പറഞ്ഞു.