Wed. Jan 22nd, 2025
ന്യൂ ഡൽഹി:

ഷാഹീൻബാഗിലെ പ്രതിഷേധക്കാർ സമരപന്തലിലേക്ക് എത്തും മുൻപേ ആദ്യമെത്തിയത് വോട്ട് രേഖപ്പെടുത്താൻ. അതിരാവിലെ തന്നെ ഷാഹീന്‍ബാഗ് പബ്ലിക് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ബൂത്തുകളില്‍ എത്തിയാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയത്. ജാമിഅ മിലിയ സര്‍വ്വകലാശാലയിലെ ഏഴാം നമ്പര്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നാലാം നമ്പര്‍ ഗേറ്റിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പ്രതിഷേധ സ്ഥലം മാറ്റിയത്. പോളിംഗ് ബൂത്തില്‍ നിന്നും 100 മീറ്റര്‍മാത്രമാണ് പുതിയ പ്രതിഷേധസ്ഥലം. വോട്ട് ചെയ്യാനെത്തുവര്‍ക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുമെന്നും ഇതിനായി സ്റ്റാള്‍ തുറക്കുമെന്നും ജെ.സി.സി അംഗം പറഞ്ഞു. ഒപ്പം പ്രതിഷേധത്തില്‍ മൈക്ക്, സ്പീക്കര്‍ തുടങ്ങിയവയൊന്നും ഉപയോഗിക്കില്ലെന്നും അവര്‍ പറഞ്ഞു.