Sat. Apr 26th, 2025
കളമശേരി :

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കളമശേരി മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നാലു പേരെയും ഡിസ്ചാർജ് ചെയ്തു. രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു മടങ്ങിവന്ന 20 പേരെ കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ സാധനങ്ങൾ വാങ്ങാനും മറ്റും കടകൾ പോലുള്ള പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു