Wed. Jan 22nd, 2025
കൊച്ചി:

കാൻസർ ചികിത്സക്ക് ഇനി ബിപിസിഎല്ലിന്റെ കൈത്താങ്ങ് . 95 ലക്ഷം രൂപയാണ് കാൻസർ ചികിത്സക്കായി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിക്ക് നൽകുന്നത്. ഇതിനായുള്ള ധാരണ പത്രത്തിൽ ഇരുവരും ഒപ്പ് വെച്ചു. ഈ തുക ആശുപത്രിയിലെ കാൻസർ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കാൻ ഉപയോഗിക്കും. കൊച്ചി റിഫൈനറി ഫിനാൻസ് ചീഫ് ജനറൽ മാനേജർ ജി അനന്തകൃഷ്ണൻ ആശുപത്രിയിലെ മെഡിക്കൽ പീഡിയാട്രിക്ക് ഓങ്കോളജി  വിഭാഗം മേധാവി ഡോ.വിപി ഗംഗാധരൻ  ധാരണപത്രം കൈമാറി.