കൊച്ചി:
അടച്ചു പൂട്ടൽ ഭീക്ഷണിയിലായിരുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിക്ക് ആശ്വാസമായി ബജറ്റിൽ മൂന്ന് കോടിയുടെ പ്രഖ്യാപനം. ഇതോടെ ഏതു സമയവും പിരിച്ചുവിടുമെന്ന ആശങ്കയിലായിരുന്ന തൊഴിലാളികലും, കർഷകരും പ്രതീക്ഷയിലാണ്. പ്രവർത്തനം നിലച്ചുകിടന്ന കമ്പനി മൂന്ന് കോടിയോളം രൂപയുടെ ബാധ്യതയിലായിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ച 25 ലക്ഷം രൂപയോളം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെലവാക്കേണ്ടി വരും. പ്രവർത്തന മൂലധനമായാണ് മൂന്ന് കോടി അനുവദിച്ചത് അതിനാൽ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഇതിൽ നിന്ന് നൽകാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.