Thu. Jan 23rd, 2025
വാഷിംഗ്ടൺ:

വെനസ്വേല ഭരണകൂടത്തിനെതിരെ ‘ഫലപ്രദമായ നടപടികൾ’ കൈക്കൊള്ളുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.  വെനെസ്വലന്‍ വലതുപക്ഷനേതാവ്‌ ഹുവാൻ ഗ്വീഡോ ട്രംപുമായി ചര്‍ച്ച നടത്തി. ഒരു വര്‍ഷത്തോളമായി സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായ വെനസ്വേലയില്‍  ഗ്വീഡോയ്ക്ക് പിന്തുണയുമായി യുഎസും പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് പിന്തുണയുമായി റഷ്യയും രംഗത്തുണ്ട്.   മഡുറോയ്ക്കെതിരായ നീക്കങ്ങള്‍ 30 ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാമെന്നാണ് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.