Mon. Dec 23rd, 2024
ചെന്നൈ:

ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയില്‍ എടുത്ത വിജയ്‍യെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നു. എവിടെയാണ് വിജയ് എന്നും എന്താണ് താരത്തിനെതിരായ കുറ്റങ്ങളെന്നുമുള്ള ചോദ്യങ്ങളുയര്‍ത്തുന്ന സമൂഹ മാധ്യമം കേന്ദ്രസർക്കാരിനെയും വിമർശിക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഹാഷ് ടാഗ് സ്റ്റാൻഡ് വിത്ത് വിജയ് ആണിപ്പോൾ ട്രെൻഡിങ്.