Sun. Jan 19th, 2025
  തിരുവനന്തപുരം:

നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയം റിസേർവ് ബാക്ക് പ്രഖ്യാപിച്ചു. മുഖ്യപലിശാ നിരക്കുകൾ നിർത്തിക്കൊണ്ടാണ് ധനനയം. റിപ്പോ നിരക്ക്‌ 5.15 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 4.90 ലും നിലനിർത്തി. കഴിഞ്ഞ വർഷത്തെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണ്. ഭവന,വാഹന,വ്യക്തിഗത വായ്പ്പകളുടെ പലിശനിരക്കിലും കുറവുണ്ടാവില്ല. നാണയപ്പെരുപ്പം പരിധിവിട്ടത് ചൂണ്ടിക്കാട്ടിയാണ് പലിശനിരക്ക് നിലനിർത്തിയത്. നാണയപ്പെരുപ്പം നിയന്ത്രിച്ചുകൊണ്ട് സമ്പത് വളർച്ചക്ക് അനുകൂലമായ ധനനയമാണ് പ്രഖ്യാപിച്ചതെന്ന് റിസേർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.