തിരുവനന്തപുരം:
പിണറായി സര്‍ക്കാറിന്റെ അഞ്ചാം ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ബജറ്റില്‍ കടുത്ത നടപടികള്‍ ഉണ്ടായേക്കും. ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും ന്യായവിലയും കൂട്ടാനും മദ്യത്തിന്റേതടക്കം നികുതിനിരക്കില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. ഖജനാവിന്‍റെ ആരോഗ്യം കണക്കിലെടുത്ത് വമ്പിച്ച പദ്ധതി പ്രഖ്യാപനങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. പുതിയ പദ്ധതികള്‍ക്ക് പകരം ഇതിനകം പ്രഖ്യാപിച്ചവ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ സാമ്പത്തിക അച്ചടക്കത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.