Thu. Dec 19th, 2024
കൊച്ചി:

  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ഗണിത ശാസ്ത്ര ത്രിദിന പഠന ശില്പശാല സംഘടിപ്പിക്കുന്നു.  തൃപ്പുണിത്തുറ എൻഎസ്എസ. യൂണിയന് കീഴിലുള്ള ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിന്റെ ആഭിമുഘ്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഗണിത ശാസ്ത്ര വിഷയങ്ങളുടെ മുഴുവൻ ഭാഗങ്ങളുടെ റിവിഷനും നടക്കും. തൃപ്പുണിത്തുറ പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള മന്നം സ്മൃതി മണ്ഡപ ഹാളിൽ 8 ന് ആരംഭിക്കുന്ന ശില്പശാലയിൽ പരീക്ഷാ ഭീതി, പാഠ്യ രീതികൾ, സമയ പരിപാലനം എന്നിവയെക്കുറിച്ചു പ്രദിപാദിക്കും. ആദ്യം രജിസ്റ്റർ ചെയുന്ന 75 പേർക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളു