Sun. Jan 19th, 2025
തിരുവനന്തപുരം:

സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി കേരള ഫിനാൻഷ്യൽ കോർപറേഷനും കെഎസ്ഐഡിസിയും   കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ അറിയിച്ചു. 2020 -21 ല്‍ പുതിയ തൊഴില്‍ ദായകര്‍ക്ക് പിഎഫ് അടവിന് ഒരു മാസത്തെ ശമ്പളം സബ്സിഡിയായി നല്‍കും. സംസ്ഥാനം കൂടുതല്‍ നിക്ഷേപ സൗഹൃദമായി സ്വകാര്യ കമ്പനികള്‍ക്ക് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സൗകര്യമൊരുക്കും. ഐടി മേഖലയില്‍ 89000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും.