Thu. Dec 19th, 2024
 തിരുവനന്തപുരം:

കിഫ്‌ബി നിക്ഷേപം സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് തോമസ് ഐസക്. ബജറ്റ് അവതരണത്തിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്‌ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചുവെന്നും കേന്ദ്ര സർക്കാരിന്റെ അറുപിന്തിരിപ്പൻ നയത്തിന്റെ പശ്ചാത്തലത്തിലാണ് ബജറ്റിന് പുറത്തു കിഫ്‌ബി വഴി അൻപതിനായിരം കോടി രൂപ വായ്പ്പയെടുത്തു കേരളത്തിൽ മുതൽമുടക്കാൻ  തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 675 പ്രൊജെക്ടുകളിലായി മുപ്പത്തി അയ്യായിരത്തി ഇരുന്നൂറ്റി അറുപത്തി എട്ട് കോടി പദ്ധതികൾക്ക് കിഫ്‌ബി അംഗീകാരം നൽകി. 2020 -2021 ൽ കിഫ്ബിയിൽ നിന്ന്  ഇരുപതിനായിരം കോടി രൂപ ചെലവുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.