Sun. Jan 19th, 2025
 തിരുവനന്തപുരം:

കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ വികസനത്തിന് ബജറ്റിൽ 6000 കോടി രൂപ. കൊച്ചിയുടെ വികസന പ്രവർത്തനങ്ങൾക്കായി വമ്പൻ പ്രഖ്യാപനങ്ങൾ ആണ് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്  നടത്തിയത്. പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം കൊച്ചിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി 25 രൂപക്ക് ഊണ് ലഭ്യമാക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.