Mon. Dec 23rd, 2024
ന്യൂഡൽഹി:

കശ്മീരിന്‍റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370  എടുത്ത് കളഞ്ഞതിന് ശേഷം എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ പ്രതീക്ഷയ്ക്കും നിരാശയ്ക്കും ഇടയിലാണ് കശ്മീരിലെ ജനങ്ങളുള്ളതെന്ന് ബോളിവുഡ് നടിയായിരുന്ന സൈറ വസീം. ആഗ്രഹങ്ങള്‍ക്കും ജീവിതത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആജ്ഞകള്‍ക്ക് നടുവളച്ച് എന്തിനാണ് തങ്ങളെ പോലുള്ളവർ ജീവിക്കുന്നതെന്നും താരം ചോദിക്കുന്നു. ഇൻസ്ട്രഗ്രാമിൽ വൈകാരികമായ ഒരു കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.