Mon. Dec 23rd, 2024

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ബിരിയാണി നല്‍കുന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ ബാദര്‍പുര്‍ നിയോജകമണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ആദിത്യനാഥ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam