ലക്നൗ:
സുപ്രീം കോടതി വിധിയെ തുടർന്ന് അയോധ്യയിൽ മുസ്ലിം പള്ളി നിർമ്മിക്കാനായി ഉത്തർപ്രദേശ് സർക്കാർ അഞ്ച് ഏക്കർ ഭൂമി അനുവദിച്ചു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്തു നിന്നും 25 കിലോമീറ്റർ അകലെ ധനിപുരിലെ ലക്‌നൗ ഹൈവേക്ക് സമീപമാണ് ഭൂമി നൽകിയത്. പള്ളി നിർമ്മാണത്തിന് കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളുടെ വിവരങ്ങൾ നേരത്തെ കേന്ദ്രത്തിന് നൽകിയിരുന്നു. ഇതിൽ നിന്നാണ് സ്ഥലം തിരഞ്ഞെടുത്തത്.പരിക്രമ പരിധിക്ക് പുറത്താണ് ഭൂമി അനുവദിച്ചത്. അയോദ്ധ്യ നഗരത്തിന് ചുറ്റുമുള്ള 42 കിലോമീറ്റർ പരിധിയാണ് പരിക്രമ. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 15 അംഗ ട്രസ്റ്റ് രൂപീകരിച്ചതായി ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.