Wed. Jan 22nd, 2025
തിരുവനന്തപുരം:

പന്തീരങ്കാവ് യുഎപിഎ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.  ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.  ഇത്  പരിഗണിച്ചാണ് നടപടി . എന്‍ഐഎ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണമെന്നും യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറാണ് ആവശ്യപ്പെട്ടത്. കേസിലെ പ്രതികളായ അലന്റെയും താഹയുടെയും കുടുംബമടക്കം പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്നുയര്‍ന്ന സമ്മർദ്ദവും നിലപാട് മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിലപാട് അനുസരിച്ചായിരിക്കും കേസ് കൈമാറുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക.