പൊന്നുരുന്നി:
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വന്നതോടെ വെെറ്റില സെന്‍റ് റീത്താസ് റോഡിന് സമീപമുള്ള പുഞ്ചത്തോടിനും മോചനം ലഭിച്ചു. കാലങ്ങളായി മാലിന്യകൂമ്പാരമായിരുന്ന പുഞ്ചത്തോടിനെ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികള്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവില്‍ തുടങ്ങികഴിഞ്ഞു.
ഡിവിഷന്‍ 48ല്‍ ഉള്‍പ്പെട്ട ഒന്നരകിലോ മീറ്റര്‍ ദെെര്‍ഘ്യമുള്ള പുഞ്ചത്തോടില്‍ ആദ്യപടിയെന്നോണം കുറച്ച് ഭാഗം ചെളികോരി വൃത്തിയാക്കി. പുഞ്ചത്തോടും പരിസരപ്രദേശവും ജില്ലാ കളക്ടര്‍ എസ് സുഹാസ് സന്ദര്‍ശിച്ച് പദ്ധതി വിലയിരുത്തിയിരുന്നു.
പുഞ്ചത്തോടിലെ മുഴുവന്‍ ചെളിയും കോരി വൃത്തിയാക്കുന്നതിലൂടെ നീരൊഴുക്ക് സുഗമമാകും. തോട് വൃത്തിയാക്കാന്‍ ഏഴരലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
അതേസമയം, സെന്‍റ് റീത്താസ് റോഡിലെയും, ഗോള്‍ഡ് സൂക്കിന് സമീപത്തുള്ള പ്രദേശങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ പുഞ്ചത്തോടിനെ ബന്ധിപ്പിച്ച് കാന നിര്‍മിക്കാനാണ് പുതിയ പദ്ധതി. ഇതിന്‍റെ നിര്‍മാണ ചുമതല എല്‍എസ്ജിഡി എറണാകുളം ഡിവിഷനാണ്.