മദ്ധ്യപ്രദേശ്:
പൗരത്വ നിയമ ഭേദഗതിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാരും പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രി കമല്‍നാഥ് അധ്യക്ഷനായി ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബംഗാള്‍, സിഎഎ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിഎഎയ്ക്കെതിരെ പ്രമേയം പാസ്സാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു. കേരളമാണ് ഇതിനെതിരേ ആദ്യം പ്രമേയം പാസ്സാക്കുന്നത്. ഇതിനു പിന്നാലെ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളും പ്രമേയം പാസ്സാക്കിയിരുന്നു.