Mon. Dec 23rd, 2024

തൃപ്പൂണിത്തുറ:

തൃപ്പൂണിത്തുറ റിഫെെനറി റോഡില്‍ സ്റ്റീല്‍ യാര്‍ഡിന് മുന്‍വശം അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ലോറികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. ഇരുവശങ്ങളിലുമുള്ള ചരക്ക് ലോറികളുടെ പാര്‍ക്കിങ് മൂലം മേഖലയില്‍ ഗതാഗതകുരുക്ക് ഉണ്ടാകുന്നത് പതിവ് സംഭവമാകുന്നു.

റിഫെെനറി റോഡില്‍ എല്ലാ ഭാഗത്തും അനധികൃതമായി ലോറികള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെങ്കിലും സ്റ്റീല്‍ യാര്‍ഡിന് മുന്‍വശമാണ് ഇത്തരത്തിലുള്ള പാര്‍ക്കിങ്ങ് ഏറ്റവും രൂക്ഷം. ഇതിനാല്‍ ഒട്ടേറെ അപകടങ്ങളാണ് പ്രദേശത്ത് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

കാല്‍നടയാത്രക്കാര്‍ക്കും ഇത്തരത്തിലുള്ള അനധികൃത പാര്‍ക്കിങ്ങ് ഒട്ടേറെ അസൗകര്യങ്ങള്‍ സൃഷിടിക്കുന്നുണ്ട്. നടപ്പാത വാഹനങ്ങള്‍ കെെയ്യടക്കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് റോഡിലൂടെ നടക്കേണ്ട അവസ്ഥയാണിപ്പോള്‍.

ഓരോ സ്ഥാപനങ്ങളും സ്ഥലം കണ്ടെത്തി മദ്രാസിലേത് പോലെ വണ്ടിപേട്ട സ്ഥാപിക്കണമെന്നാണ് സമീപവാസിയായ ഏലിയാസ് പറയുന്നത്. എന്നാല്‍, ഈ പ്രശ്നങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേട്ട വെയര്‍ഹൗസില്‍ മദ്യലോഡ് ഇറക്കാന്‍ വരുന്ന വാഹനങ്ങളാണ് കൂടുതലായും രോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത്.

By Binsha Das

Digital Journalist at Woke Malayalam