വാഷിംഗ്ടൺ:
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം സെനറ്റ് തള്ളി. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തനാണെന്നുമാണ് സെനറ്റിന്റെ വിധി. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു സെനറ്റിലെ കുറ്റവിചാരണ. അധികാര ദുര്‍വിനിയോഗ കുറ്റത്തില്‍ നിന്ന് 48-നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് പ്രമേയം തള്ളിയത്. അതേസമയം ഇംപീച്ച്മെന്റ് നടപടിയിലെ തന്റെ വിജയത്തെ കുറിച്ച് നാളെ പ്രതികരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.