Mon. Dec 23rd, 2024
ന്യൂ ഡൽഹി:

ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ് പ്രാബല്യത്തിലായി. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് ഇളവിന്‍റെ ആനുകൂല്യം ലഭിക്കുക. അടുത്തമാസം 25നകം യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. ദുബൈ-കോഴിക്കോട് എഐ 938 വിമാനത്തിലും ഷാർജ-കോഴിക്കോട് എഐ 998 വിമാനത്തിലും പോകാൻ മാർച്ച് 25ന് മുമ്പ് ടിക്കറ്റെടുക്കുന്നവർക്ക് ബിസിനസ് ക്ലാസിൽ 50 കിലോഗ്രാം കൊണ്ടുപോകാം. അടുത്തമാസം 25ന് മുമ്പ് ടിക്കറ്റെടുക്കുന്നവർക്കാണ് ആനുകൂല്യം.