Fri. Dec 12th, 2025
ചെന്നൈ:

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം  നടത്തുന്ന വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ആവശ്യമാണെന്നും നടൻ രജനികാന്ത് അഭിപ്രായപ്പെട്ടു.  വിഭജനകാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് ഇവിടെയുള്ള  മുസ്‌ലിം സഹോദരങ്ങളെന്നും പൗരത്വ നിയമം ഒരിക്കലും അവരെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താരത്തെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് പിന്നാലെയാണ് ഈ പ്രതികരണം വന്നിരിക്കുന്നത്.