ന്യൂഡൽഹി:
കര, വ്യോമ, നാവികസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍വന്നേക്കും. രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവുംവലിയ പുനഃസംഘടനയാണ് ഇതോടെ നടക്കുക. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇതിനുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ചുതുടങ്ങി.കമാന്‍ഡുകളുടെ എണ്ണം അന്തിമമായിട്ടില്ലെങ്കിലും, പടിഞ്ഞാറന്‍ തിയേറ്റര്‍ കമാന്‍ഡ്, ലഡാക്ക് മുതല്‍ നേപ്പാള്‍വരെയുള്ള അതിര്‍ത്തിയുടെ ചുമതലയുള്ള വടക്കന്‍ കമാന്‍ഡ്, ജമ്മുകശ്മീരിനുള്ള പ്രത്യേക കമാന്‍ഡ് എന്നിവ പരിഗണനയിലുണ്ട്.നേപ്പാളിന്റെ കിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ക്കായി കിഴക്കന്‍ തിയേറ്റര്‍ കമാന്‍ഡും പരിഗണിക്കുന്നുണ്ട്.