Sat. Apr 26th, 2025
ജപ്പാൻ:

ജാപ്പനീസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ പത്തു യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. കപ്പലിൽ യാത്രക്കാരും,ജീവനക്കാരും ഉൾപ്പെടെ നാലായിരത്തോളം പേർ നിരീക്ഷണത്തിൽ .കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ക്വാറന്‍റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഹോങ്കോങ് തുറമുഖത്തു കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പത്തോളം പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. 273 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത് ബാക്കി ഉള്ളവരെയും പരിശോധനക്ക് വിദേമാക്കുമെന്ന് അധികൃതർ അറിയിച്ചു. 14 ദിവസത്തെ നിരീക്ഷണമാണ് കപ്പൽ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.