Wed. May 21st, 2025
കൊച്ചി:

കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും  വിജ്ഞാനോത്സവത്തിനും നാളെ കൊച്ചിയിൽ തുടക്കമാകും. വൈകിട്ട് ആറിന് ഡോ. എം ലീലാവതിയും പ്രൊഫ. എം കെ സാനുവും ചേർന്ന് മറൈൻഡ്രൈവിലെ പ്രധാന വേദിയിൽ ഉദ്ഘാടനം ചെയ്യും. 250 സ്റ്റാളുകളിലായി 150-ലേറെ പ്രസാധകർ പുസ്തകങ്ങളുമായെത്തും. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തകങ്ങളാണ് കൂപ്പണുകൾവഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കായി നൽകുന്നത്. 20 കോടി രൂപയുടെ പുസ്തകങ്ങളാണ്  വിൽക്കാൻ ലക്ഷ്യമിടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങൾക്കു പുറമെ ബംഗാളി, ഗുജറാത്തി, ഹിന്ദി എന്നിവയിലുള്ള പുസ്തകങ്ങളും മേളയിലുണ്ടാകും. 16ന് സമാപിക്കും