Mon. Dec 23rd, 2024
ഹൈദരാബാദ്:

കേരള പൊലീസിലെ ഐജി  ജി. ലക്ഷ്മണ്‍ തെലങ്കാന മന്ത്രിസഭയിലേക്ക്.  ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം നടത്തിയതായാണു റിപ്പോര്‍ട്ട്. നിലവില്‍ ഹൈദരാബാദിലുളള ലക്ഷ്മണ്‍ രണ്ടു ദിവസത്തിനകം കേരളത്തില്‍ എത്തി സ്ഥാനം രാജിവെക്കും. സംസ്ഥാന പൊലീസ് മേധാവിയെയും കാര്യങ്ങള്‍ ധരിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. കെസിആര്‍ മന്ത്രിസഭയില്‍ ചേരാന്‍ ഏകദേശ തീരുമാനമായെന്നും ഐടി വകുപ്പു ലഭിക്കുമെന്നാണു സൂചനയെന്നും ജി.ലക്ഷ്മണ്‍ പറഞ്ഞു.കേരള കേഡറിലെ 1997 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍ (46) നിലവില്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയാണ്.