Mon. Dec 23rd, 2024
കൊച്ചി:

നാവികസേനയുടെ പ്രശസ്തമായ വഞ്ചിതുഴയൽ മത്സരത്തിൽ ആന്റി സബ്മറൈൻ വാർഫെയ്‌ർ,ഡ്രൈവിംഗ് സ്കൂളുകൾ ചേർന്ന ടീം ഓവറോൾ ട്രോഫി നേടി. ജൂനിയർ ,സീനിയർ , ബേസ്ഡ് വെയിലർ,ഓഫീസേഴ്‌സ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. വെണ്ടുരുത്തി -വിക്രാന്ത് പാലം മുതൽ നാവിക സേനയുടെ നോർത്ത് ജെട്ടി വരെയാണ് മത്സരം നടത്തിയത്. നാവികസേനാ വർഷങ്ങളായി നടത്തുന്ന മത്സരമാണ് ബോട്ട് പുള്ളിങ് റിഗാറ്റ.  ആറ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.