Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.  കാസര്‍ഗോഡ് വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിക്ക് പുറമെ രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍ എത്തും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ സ്കൂളുകളില്‍ പഠനയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.2421 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.2321 പേര്‍ വീട്ടിലും 100 പേര്‍ ആശുപത്രികളിലും 190 സാമ്പിള്‍ പരിശോധനയക്ക് അയച്ചപ്പോള്‍ 100 നെഗറ്റീവ് ആണ്. നിരീക്ഷണത്തില്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയാക്കാതെ പുറത്ത് പോകരുതെന്നാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം.