Fri. Nov 22nd, 2024
ന്യൂഡൽഹി:

ഉപഭോക്താക്കളെ ബിൽ വാങ്ങാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി ലോട്ടറി തുടങ്ങാൻ ഒരുങ്ങി കേന്ദ്രം. 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ സമ്മാനം നൽകുന്ന ലോട്ടറിയാണ് തുടങ്ങാൻ തീരുമാനിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്‌സേഷൻ ആൻഡ് കസ്റ്റംസ് അംഗം ജോൺ ജോസഫ് ആണ് ഈ കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി രേഖപ്പെടുത്തിയ ഓരോ ബില്ലും ലോട്ടറി അടിക്കാനുള്ള സാധ്യതയാണ് ഉപഭോക്താവിന് നൽകുക. നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. എത്ര രൂപയുടെ ബില്ലിനാണ് ലോട്ടറി സംവിധാനം തുടങ്ങേണ്ടത് എന്നതിനെ പറ്റി ജിഎസ് ടി കൗൺസിൽ ഉടൻ തീരുമാനം എടുക്കും.