Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4 ജി ഏപ്രിൽ ഒന്നു മുതൽ ലഭിക്കും. ബിഎസ്എൻഎൽ രേഖ പാക്കേജിൻറെ ഭാഗമായാണ് 4 ജി സ്പെക്ട്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. രാജ്യത്തെ ഒരു ലക്ഷം ടവറുകൾ 4 ജി ആയി മാറും. നിലവിലുള്ള 50000 ടവറുകൾ അപ്ഡേറ്റ് ചെയ്യും. ഫോൺ വിളികൾക്കു 2  ജിയും ഡേറ്റ ഉപയോഗത്തിന് 4 ജിയും എന്ന മാതൃകയാണ് കേരളത്തിൽ അടക്കം 4 ജി അവതരിപ്പിച്ച സ്ഥലങ്ങളിൽ നടപ്പാക്കിയത്.ജിഎസ്ടി അടക്കം 15853 കോടി രൂപയാണ് 4 ജിക്ക് ബിഎസ്എൻഎൽ ചെലവ് പ്രതീക്ഷിക്കുന്നത്.ഇത് കേന്ദ്രസർക്കാർ വഹിക്കും.