സിറിയ:
സിറിയയിലെ ഇദ്ലിബ് മേഖലയില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തുര്‍ക്കിയുടെ അഞ്ചു സൈനികരും സിവിലിയനും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ തുര്‍ക്കി ആക്രമണം നടത്തി. യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്നിലേക്ക് തിരിക്കും മുമ്പേ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന് പറഞ്ഞു. സൈനിക നീക്കത്തെക്കുറിച് മുന്‍കൂട്ടി വിവരം നല്‍കിയിട്ടും ആക്രമണമുണ്ടായതായാണ് തുര്‍ക്കി പറയുന്നത്. എന്നാല്‍, ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതുമൂലമാണ് ആക്രമണമുണ്ടായതെന്നാണ് സിറിയന്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന റഷ്യയുടെ നിലപാട്. പുതിയ സംഭവം സിറിയ-തുര്‍ക്കി സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമായേക്കും.