Wed. Nov 6th, 2024
ന്യൂഡൽഹി:

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥി ഷാർജീൽ ഇമാമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർക്കെതിരെ മുംബൈ പോലീസ് കടുത്ത നിലപാടെടുത്തു. മുദ്രാവാക്യംവിളിച്ച  50-60 പേർക്കെതിരെയാണ്  സാദ് മൈതാൻ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ രണ്ടാം വർഷ എംഎ  വിദ്യാർത്ഥി ഉർവാഷി ചുഡാവാലയും കുറ്റം ചുമത്തിയവരിൽ ഒരാളാണ്. കേസ് എടുക്കുന്നതിന് മുമ്പ് ഉർവാഷി ചുഡാവാലയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പഠിച്ചിരുന്നുവെന്നും കേസിന്റെ  പ്രാഥമിക അന്വേഷണത്തിനായി ഉർവാശി ചുഡാവാലയെ രണ്ടുതവണ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും അവർ വന്നില്ലെന്നും പോലീസ് പറഞ്ഞു. സെക്ഷൻ 124 എ (രാജ്യദ്രോഹം), 153 ബി (ദേശീയ സമഗ്രതയ്ക്ക് മുൻവിധിയോടെയുള്ള ഇംപ്യൂട്ടേഷൻസ് വാദങ്ങൾ), 505 (പൊതു കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ്  കേസ് രജിസ്ടർ ചെയ്യ്തിരിക്കുന്നത്