Mon. Dec 23rd, 2024
ന്യൂഡൽഹി:

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളും സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം കേരളം നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിതി ആയോഗിൽ നിന്നുള്ള നിർബന്ധിത നിർദ്ദേശമാണിതെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പല നയങ്ങളും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും, കേന്ദ്രത്തിൽ നിന്നും ആവശ്യമായ ഫണ്ട് സംസ്ഥാനത്തിന് ലഭിക്കുന്നില്ല.  “പുതിയ പദ്ധതികളിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കനുസൃതമായി നിർമ്മിച്ചവയാണെന്നും കൂട്ടിച്ചേർത്തു. അടിസ്ഥാനസൗകര്യവികസനത്തിനായി സംസ്ഥാന വരുമാനത്തിന് പുറത്തുനിന്നുള്ള ധനസമാഹരണത്തിനായി ആരോഗ്യവകുപ്പ് നിലവിൽ സംസ്ഥാന സർക്കാരിന്റെ ധനകാര്യ സ്ഥാപനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ നിന്നാണ് ഫണ്ട് ഉപയോഗിക്കുന്നത്. എല്ലാ ജില്ലാ ആശുപത്രികളെയും മെഡിക്കൽ കോളേജ് ആശുപത്രികളായി ഉയർത്തണമെന്ന കേന്ദ്രത്തിന്റെ നിലപാടിനോട് കേരള സർക്കാർ യോജിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.  പകരം കൂടുതൽ പ്രത്യേക ചികിത്സ ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും പറഞ്ഞു.