Mon. Dec 23rd, 2024
തിരുവനന്തപുരം:

ചെലവ് ചുരുക്കലിന്റെ ഭാഗമായി സെക്രെട്ടറിയേറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനർവിന്യസിക്കാനൊരുങ്ങി സർക്കാർ. ജലവിഭവ വകുപ്പിലെ പൂർത്തിയായ പദ്ധതികളിലെ ജീവനക്കാരെ ഉൾപ്പെടെ പുനർവിന്യസിക്കും. പുതിയ വൻ  പദ്ധതികളുടെയൊന്നും പ്രഖ്യാപനം ഈ ബജറ്റിൽ ഉണ്ടാവില്ല. സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയിൽ എത്തിക്കുക, കൂടാതെ ഒരു വർഷം കൊണ്ട് ഒരു കോടി ഫലവൃക്ഷങ്ങൾ നടുക തുടങ്ങിയവ ഈ ബജറ്റിലൂടെ ലക്‌ഷ്യം വെക്കുന്നുണ്ട്. കഴിഞ്ഞ നാലു വർഷത്തെ നേട്ടങ്ങൾ ബജറ്റിൽ എടുത്ത് കാണിച്ചേക്കും.