Sat. Jan 18th, 2025
തിരുവനന്തപുരം:

സംസ്ഥാനത്തു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ  തുടർന്ന് തദ്ദേശ്ശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിർദ്ദേശ്ശങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് തടയുന്നതിനായെടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച് ആളുകളെ ബോതവാന്മാരാക്കാൻ വിപുലമായ പ്രചാരണ പരിപാടികൾ തദ്ദേശ്ശ സ്വയംഭരണ സ്ഥാപന തലത്തിൽ സംഘടിപ്പിക്കും. പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ വ്യക്തിശുചിത്വം, രോഗലക്ഷണങ്ങളുള്ള വ്യക്തികൾ പൊതുസമ്പർക്കം ഒഴിവാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തും. ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് ലഭ്യമാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സർക്കുലറിൽ അനുമതി നൽകിയിട്ടുണ്ട്.