Thu. Jan 23rd, 2025
ചൈന:

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്, 64 പേ​രാണ്. വു​ഹാ​നി​ല്‍ മാ​ത്രം 48 പേ​ര്‍ മ​രി​ച്ചു. ഇതോടെ മരണസംഖ്യ 425 ലെത്തി. 20,400 പേ​ര്‍​ക്കു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. വൈ​റ​സ് പ​ട​രു​ന്ന​തി​നു ത​ട​യു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ബെ​യ്ജിം​ഗ് ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ഠി​ന ശി​ക്ഷ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗ് മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു. ചൈനയ്ക്ക് പുറമെ 24 രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതെ സമയം, വൈറസിന്‍റെ വ്യാപനം തടയുന്നതില്‍ വീഴ്ച  സംഭവിച്ചതായും, രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി.