ന്യൂ ഡൽഹി :
വിദേശത്തെ സമ്പാദ്യത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാനല്ല ബജറ്റില്‍ പുതിയ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചത് എന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പടെ ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്. നികുതി ഈടാക്കാത്ത രാജ്യങ്ങളിലെ വരുമാനം ഉപയോഗിച്ച് ഇന്ത്യയില്‍ നേടുന്ന സമ്പാദ്യത്തിനാണ് പുതിയ നികുതി നിര്‍ദ്ദേശമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ആദായ നികുതി നല്‍കാതിരിക്കാനായി മാത്രം വിദേശ ഇന്ത്യക്കാരന്‍ എന്ന പദവി നിലനിര്‍ത്തുന്നവരെയാണ് ലക്ഷ്യമിടുന്നത് എന്നാണ് ഒടുവില്‍ വ്യക്തമാകുന്നത്. ഒരു വര്‍ഷത്തില്‍ 120 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങുന്നവര്‍ക്ക് വിദേശ ഇന്ത്യക്കാരന്‍ എന്ന പദവി നഷ്ടമാകുമെന്നാണ് പുതിയ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമാന്‍ വ്യക്തമാക്കിയത്.