Mon. Dec 23rd, 2024
ദില്ലി:

ഗായകൻ അദ്‌നാൻ സാമികയ്ക്ക് രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചതിൽ പ്രതിഷേധവുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. സിഎഎ പ്രതിഷേധത്തിന്‍റെ ഭാഗമായി കോണ്‍സിറ്റൂഷന്‍, സേവ് ദ കണ്‍ട്രി എന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വര. 

ലണ്ടനിൽ ജനിച്ചു വളർന്ന, പാകിസ്ഥാൻ എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ മകനായ അദ്‌നാൻ സാമിയ്ക്ക് 2016ൽ പൗരത്വം നൽകാനും ഇപ്പോൾ പദ്മശ്രീ നൽകി ആദരിക്കാനും കേന്ദ്ര സർക്കാരിന് സാധിക്കുമെങ്കിൽ പൗരത്വഭേതഗതി എന്ന നിയമത്തിന് എന്ത് ന്യായീകരണം നിരത്താനാകും എന്നാണ് സ്വര ഭാസ്‌കർ ചോദിച്ചത്. ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിച്ചതയ്ക്കുന്ന കേന്ദ്രം മറുഭാഗത്ത് പാകിസ്ഥാനിയ്ക്ക് പദ്‌മശ്രീ നൽകുകയാണെന്നും, ബിജെപിക്കും കേന്ദ്രസർക്കാരിനും പാകിസ്ഥാനോട് പ്രണയമാണെന്നും സ്വര അഭിപ്രായപ്പെട്ടു. 

By Athira Sreekumar

Digital Journalist at Woke Malayalam