Mon. Dec 23rd, 2024
കൊച്ചി:

ഫേസ്ബുക്കിലെ സൗഹൃദ കൂട്ടായ്മയായ  മൂവി സ്ട്രീറ്റ് സംഘടിപ്പിച്ച അവാർഡ് വേദിയിൽ പൗരത്വ നിയമത്തെ പരിഹസിച്ച് തിരക്കഥാകൃത്ത് ഹർഷദ്. ഹർഷദ് തിരക്കഥ നിർവഹിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഉണ്ട’യ്ക്ക് ലഭിച്ച മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വീകരിക്കാൻ വേദിയിലെത്തിയപ്പോഴായിരുന്നു ആക്ഷേപഹാസ്യ രൂപേണ ഹർഷദ് പൗരത്വ നിയമത്തെ പരാമർശിച്ചത്.

‘അല്ലയോ ഇന്ത്യൻ പൗരന്മാരെ, സമീപഭാവിയിൽ പൗരത്വം നഷ്ടപ്പെടാൻ പോകുന്നവരെ, ഒരിക്കലും പൗരത്വം നഷ്ടപെടില്ലെന്ന് വിശ്വസിക്കുന്നവരെ, നിങ്ങൾക്ക് സമാധാനം’ എന്ന വാചകത്തോടെയാണ് ഹർഷദ് തന്റെ പ്രസംഗം ആരംഭിച്ചത്. ഹർഷദിന്റെ വാക്കുകൾക്ക് സദസ്സിൽ നിറഞ്ഞ കയ്യടി ആണ് ലഭിച്ചത്. പ്രേക്ഷകരുടെ വോട്ടുകൾ കണക്കാക്കി അവാർഡ് നിർണ യിക്കുന്ന മൂവീ സ്ട്രീറ്റ് അവാർഡ് ചടങ്ങ്  എറണാകുളം കലൂര്‍ എജെ ഹാളിലാണ് നടന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam